കുമളി: അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് ശാഖ രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് കോടിയാനിച്ചിറ പുതിയശാഖയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി സതീഷ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ട്രഷറർ സി.വി. ശശീന്ദ്രൻ, സുരേഷ് എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി എം. വെങ്കിടേശൻ ആചാരി (പ്രസിഡന്റ്), ആർ. പരമശിവൻ (വൈസ് പ്രസിഡന്റ്), എം.എസ്. മോഹനൻ (സെക്രട്ടറി), കുമാർ (ജോ. സെക്രട്ടറി), തങ്കപ്പൻ ആചാരി (ഖജാൻജി) എന്നിവരെയും വിശ്വകർമ്മ മഹിളാ സമാജം ഭാരവാഹികളായി ചിത്രലേഖ (പ്രസിഡന്റ്), ജയാ മുരുകൻ (വൈസ് പ്രസിഡന്റ്), ചെല്ലമ്മ തങ്കപ്പൻ (സെക്രട്ടറി), രാധാമണി (ജോ. സെക്രട്ടറി) വത്സല (യൂണിയൻ പ്രതിനിധി) എന്നിവരെയും തിരഞ്ഞെടുത്തു.