raja
വാഹനജാഥയുടെ ഫ്ളാഗ് ഒഫ് കർമ്മം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി വി.കെ. മാത്യു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കലാമിന് പതാക കൈമാറി നിർവ്വഹിക്കുന്നു

രാജാക്കാട്: സംസ്ഥാന കൺവെൻഷന്റെയും യുവജന റാലിയുടെയും പ്രചരണാർത്ഥം മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രവർത്തകർ രാജാക്കാട് വിളംബര വാഹന ജാഥ നടത്തി. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെയും ഹർത്താൽ രഹിത കേരളത്തിനായും കൈകോർക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ നടത്തിയത്. ഫ്ളാഗ് ഓഫ് കർമ്മം മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ. മാത്യു, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കലാമിന് പതാക കൈമാറി നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജോൺസൺ, ജനറൽ സെക്രട്ടറി കെ.ആർ. നാരായണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി വി.എസ്. ബിജു, ട്രഷറർ സജിമോൻ ജോസഫ്, ടി.ടി. ബൈജു, വി.കെ. ശശീന്ദ്രൻ, ടി.എൻ. ശിവൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഡി.ശബരീഷ്, ട്രഷറർ ഷിന്റോ ജോർജ്ജ്, വി.എസ്. അരുൺ പ്രസാദ്, ബിബിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.