ചെറുതോണി: ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിലും ബാങ്കുകളുടെ കർഷക ജപ്തി നടപടികളിലും പ്രതിഷേധിച്ച് ബി.ജെ.പി കർഷക മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും താലൂക്ക് ഓഫീസ് ഉപരോധസമരവും നാളെ ചെറുതോണിയിൽ നടത്തും. പ്രതിഷേധ മാർച്ചിനു മുന്നോടിയായി ചേരുന്ന യോഗത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ടി.കെ. തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ പി.എ. വേലുക്കുട്ടൻ, ശ്രീനഗരി രാജൻ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജയ്‌സ്‌ജോൺ, ജി. രാജ്കുമാർ, കെ.ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിക്കും. താലൂക്ക് ഓഫീസിന് മുമ്പിൽ നടക്കുന്ന ഉപരോധസമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്യും.