തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല നിവേദ്യവും 11, 12, 13 തീയതികളിൽ നടക്കും. തിരുവുത്സവത്തോടനുബന്ധിച്ച് പൊങ്കാല, കളമെഴുത്തും പാട്ട്, പാഠകം, ഓട്ടൻതുള്ളൽ, ഭരതനാട്യം, സംഘനൃത്തം, തിരുവാതിര, ഭക്തിഗാനസുധ, ബാലെ, നാരായണീയ പാരായണം, താലപ്പൊലി ഘോഷയാത്ര, ദേശഗുരുതി എന്നിവ നടക്കും. 11ന് രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 5.30 ന് നിർമ്മാല്യ ദർശനം, ആറിന് മലർ നിവേദ്യം, 6.30 ന് ഉഷപൂജ,​ ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ 7.30 ന് കളംഎഴുത്തും പാട്ട്. തുടർന്ന് പ്രസാദഊട്ട് എന്നിവ ക്ഷേത്രത്തിൽ നടക്കും. അരങ്ങിൽ രാവിലെ ആറിന് ശ്രീകൃഷ്ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 11 മുതൽ വിദ്വാൻ ശ്രീവത്സം വേണുഗോപാൽ അവതരിപ്പിക്കുന്ന പാഠകം, കഥ ത്രിപുരദഹനം. ആറിന് ചെണ്ടമേളം 8.45 മുതൽ വിവിധ നൃത്തനൃത്ത്യങ്ങൾ. 10ന് ശ്രീദുർഗ്ഗ വതിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര. 12 ന് രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 5.30 ന് നിർമ്മാല്യ ദർശനം, ആറിന് മലർ നിവേദ്യം, 6.30 ന് ഉഷ പൂജ ഏഴിന് ഗണപതി ഹോമം, എട്ടിന് പൊങ്കാല, പെങ്കാല അഗ്‌നി പ്രോജ്ജ്വലനം ഡോ. സിന്ധു രാജീവ്, 10.30 ന് പൊങ്കാല നിവേദ്യം,​ 11.30ന് പ്രസാദം ഊട്ട്. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ 8.30ന് പ്രസാദം ഊട്ട് എന്നിവ ക്ഷേത്രത്തിൽ നടക്കും. അരങ്ങിൽ രാവിലെ 7.30 മുതൽ ശശിധരൻ പൂമാല അവതരിപ്പിക്കുന്ന പുരാണ കഥാകഥനം. 10.30 ന് മണിസ്വാമി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,​ 7.15 ന് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ,​ ഒമ്പത് മുതൽ തിരുവനന്തപുരം പാർത്ഥസാരഥി അവതരിപ്പിക്കുന്ന ബാലെ, 13ന് രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 5.30ന് നിർമ്മാല്യ ദർശനം, ആറിന് മലർ നിവേദ്യം, 6.30 ന് ഉഷപൂജ,​ ഏഴിന് ഗണപതി ഹോമം, എട്ടിന് രാധാ രവിയുടെ നേതൃത്വത്തിൽ ശ്രീദുർഗാ വനിതാ സമാജം അവതരിപ്പിക്കുന്ന ലളിതസഹസ്ര നാമാർച്ചന. 11.30 ന് പ്രസാദം ഊട്ട്,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ ക്ഷേത്രത്തിൽ നടക്കും. നാലിന് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വദ്യമേളങ്ങളുടെയും ആട്ടകാവടിയുടേയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ആരവല്ലിക്കാവിലേക്ക്. 7.30ന് ഉത്സവാഘോഷങ്ങളുടെ സമാപ്തി കുറിച്ച് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദേശഗുരുതി. ദേശഗുതിക്ക് ശേഷം പ്രസാദം ഊട്ട്‌.