ചെറുതോണി: ഇടുക്കിയുടെ കുരുന്നുകൾക്ക് അക്ഷരവെളിച്ചതിന്റെ പ്രഭ തൂകി വിരാജിക്കുന്ന ഇടുക്കി ന്യൂമാൻ എൽ.പി സ്‌കൂളിന്റെയും നഴ്‌സറി സ്‌കൂളിന്റെയും 37-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ. സി. ആനിപോൾ സി.എം.സി അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപികയായ റവ. സി. രമ്യ സി.എം സ്വാഗതം ആശംസിക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെലി സി.എം.സി, നഴ്‌സറി പ്രിൻസിപ്പൽ റവ. സി. ജിസാ റാണി എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. റവ. ഫാ. ജോസഫ് മാവേലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തും. റവ. സി പ്രദീപ സി.എം.സി എൻഡോവ്‌മെന്റ് വിതരണം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൽസമ്മ ലൂക്കോസ് അവാർഡ് ജേതാക്കളെ ആദരിക്കും. പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങിൽ വിമലഗിരി അസി. വികാരി റവ. ഫാ. ജോബി പുളിക്കക്കുന്നേൽ, ബി.എ ജേർണലിസം ഒന്നാം റാങ്ക് നേടിയ കുമാരി ലിസ്മിയ റോസ് കെ ജോജോ എന്നിവരെ പൂർവ്വ അദ്ധ്യാപികയും മരിയാപുരം പഞ്ചായത്ത് മെമ്പറുമായ സിസിലി മാത്യു ആദരിക്കും. തുടർന്ന് പി.ടി.എ പ്രസിഡന്റ് സന്തോഷ് ചെറുകുന്നേൽ, എം.പി.ടി.എ പ്രസിഡന്റ് നിഷ ബിനു, സ്‌കൂൾ ലീഡർ മെഹറിൻ റഷീദ്, സ്‌കൂൾ സെക്രട്ടറി ജ്യോതിക ശ്രീജിത്ത് എന്നിവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.