bjp
കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ പ്രതീകാത്മക ശവമഞ്ചങ്ങളുമായി കർഷ മോർച്ച നടത്തിയ ഇടുക്കി താലൂക്ക് ഉപരോധ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ഇടതു സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിലും ബാങ്കുകളുടെ കർഷക ജപ്തി നടപടികളിലും പ്രതിഷേധിച്ച് ബി.ജെ.പി കർഷമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും താലൂക്ക് ഓഫീസ് ഉപരോധസമരവും നടത്തി. മാർച്ചിനു മുന്നോടിയായി ചേർന്ന യോഗത്തിൽ കർഷമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ടി.കെ. തുളസീധരൻപിള്ള അദ്ധ്യക്ഷതവഹിച്ചു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്.ജയസൂര്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗമായ പി.എ. വേലുക്കുട്ടൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കടക്കെണിയിൽ ഇടുക്കിയിൽ ജീവത്യാഗം ചെയ്ത എട്ട് കർഷകരുടെ പ്രതീകാത്മ ശവമഞ്ചങ്ങൾക്കു മുമ്പിൽ പ്രതിഷേധക്കാർ പുഷ്പാർച്ച നടത്തി. തുടർന്ന് ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധ മാർച്ച് താലൂക്ക് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധസമരം
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ. തുളസീധരൻപിള്ള , ഷാജി നെല്ലിപ്പറമ്പിൽ വി.എസ്. രതീഷ്, ജെ. ജയകുമാർ, കെ.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചെറുതോണിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ചിലും ഉപരോധസമരത്തിലും കർഷമോർച്ച- ബി.ജെ.പി നേതാക്കളായ സുരേഷ് എസ്. മീനത്തേരിൽ, എം.എൻ. മോഹൻദാസ്, ബിന്ദു അഭയൻ, സുരേഷ് തെക്കേക്കുറ്റ്, അഡ്വ. ടി.സി. എബ്രഹാം, എൻ.ആർ. മാധവൻ, കെ.പി. പ്രകാശ്, എം.എസ്. വിദ്യാധരൻ, കെ.ആർ. സ്മിത, ലീന രാജു, ഒ.എസ്. വേണു എന്നിവർ നേതൃത്വം നൽകി.