thoppippala-school
9ന് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്ന തൊപ്പിപ്പാള ശ്രീനാരായണ സ്കൂളിന്റെ പുതിയ മന്ദിരം

കട്ടപ്പന: തൊപ്പിപ്പാള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഒമ്പതിന് വിവിധപരിപാടികളോടെ നടക്കുമെന്ന് മാനേജർ കെ.എസ്. ബിജു അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. 4.30ന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ദിരസമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത ബവഹിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം, ലബ്ബക്കട ജെ.പി.എം കോളേജ് മാനേജർ ഫാ. ജോബി ചുള്ളിയിൽ, മാട്ടുക്കട്ട മുസ്ലീം ജമാ അത്ത് ഇമാം അൽഹാഫീസ് സിയാദ് മിഫ്താഹി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, എ.ഇ.ഒ ഇൻ-ചാർജ് കെ.ജെ. ഷാജിമോൻ, യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, മുൻ സ്കൂൾ മാനേജർമാരായ ബി.വിജയകുമാർ, പി.എൻ. സത്യവാസൻ, ഇ.കെ. കുമാരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ശശി, കാഞ്ചിയാർ പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ , പി.ടി.എ പ്രസിഡന്റ് ബിനു ശ്രീധരൻ എന്നിവർ പ്രസംഗിക്കും. മാനേജർ കെ.എസ്. ബിജു സ്വാഗതവും എസ്.എം.സി സെക്രട്ടറി വി.വി. ഷാജി നന്ദിയും പറയും. ആഘോഷപരിപാടികളുടെ ഭാഗമായി പൂർവ അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർതൃ സംഗമം, ആദ്യകാല മാനേജർമാർ, പ്രഥമാദ്ധ്യാപകർ എന്നിവരെ ആദരിക്കൽ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.