ഇടുക്കി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിലെ 154 പരീക്ഷാകേന്ദ്രങ്ങളിലായി 12167 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. 6333 ആൺകുട്ടികളും 5834 പെൺകുട്ടികളുമാണ്. ആകെയുള്ള 12167 വിദ്യാർത്ഥികളിൽ 6333 പേർ ആൺകുട്ടികളും 5834 പേർ പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് കല്ലാർ ജി.എച്ച്.എസിലാണ് 342 പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് പെരിഞ്ചാംകുട്ടി ജി.എച്ച്.എസിൽ- ഏഴ് പേർ.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സർക്കാർ സ്‌കൂൾ 136 പേർ പരീക്ഷയെഴുതുന്ന ജി.എച്ച്.എസ് രാജാക്കാടാണ്. എയ്ഡഡ് മേഖലയിൽ കരിമണ്ണൂർ എസ്.ജെ.എച്ച്.എസ്.എസിൽ നിന്ന് 305 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. അൺഎയ്ഡഡ് സ്‌കൂളുകളിൽ 71 പേരെ പരീക്ഷയ്ക്കിരുത്തുന്ന തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് മുന്നിൽ.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ സ്‌കൂളുകളിൽ കല്ലാർ ഗവ. എച്ച്.എസിൽ 342 വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളിൽ കട്ടപ്പന സെന്റ് ജോർജ്ജ് എച്ച്.എസിൽ 170 പേരും പരീക്ഷയെഴുതും. അൺ എയ്ഡഡ് മേഖലയിൽ കട്ടപ്പന ഒ.ഇ.എം.എച്ച്.എസിൽ 170 വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സർക്കാർ സ്‌കൂൾ പെരിഞ്ചാംകുട്ടി ജി.എച്ച്.എസാണ്- ഏഴ് പേർ. എയ്ഡഡ് മേഖലയിൽ മുക്കുളം എസ്.ജി.എച്ച്.എസ്.എസ്- 15 പേർ. അൺഎയ്ഡഡ് മേഖലയിൽ നെടുങ്കണ്ടം എസ്.ഡി..എ.എച്ച്.എസിൽ 10 പേർ പരീക്ഷയെഴുതും.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരമറ്റം ജി.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് 13 പേർ. എയ്ഡഡ് മേഖലയിൽ കൂവപ്പള്ളി സി.എം.എച്ച്.എസിൽ 18 പേരും അൺ എയ്ഡഡ് മേഖലയിൽ തൊടുപുഴ ഡിപോൾ ഇ.എം.എച്ച്.എസ്.എസിലെ 33 പേരും പരീക്ഷയെഴുതും.