മറയൂർ: അതിർത്തി കടത്തികൊണ്ടു വന്ന കഞ്ചാവു പൊതികളുമായി രണ്ടു പേർ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. മറയൂർ ഇന്ദിര നഗർ സ്വദേശി വേൽമുരുകൻ (45), പട്ടിക്കാട് സ്വദേശി മുരുകൻ (42) എന്നിവരാണ് ആറ് പൊതി കഞ്ചാവുമായി ചിന്നാർ എക്‌സൈസ് ചെക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടയിൽ പിടിയിലായത്. ഉടുമലൈയിൽ നിന്ന് മൂന്നാറിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ മറയൂരിലേക്ക് വരികയായിരുന്നു ഇരുവരും. എക്‌സൈസ് ഇൻസ്‌പെക്ടർ സുധീപ് കുമാർ എൻ.പി, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. സത്യൻ, കെ.ആർ. ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്, വിഷ്ണു കെ.ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പഴനിയിൽ നിന്ന് പൊതിക്ക് 100 രൂപ വില നൽകി വാങ്ങിയതാണെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.