കെ.ചപ്പാത്ത്: പൂക്കുളം ശ്രീകാളിയമ്മൻ ദുർഗാദേവി ക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഇന്നു മുതൽ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പനമറ്റം പുന്നശേരി വിനോദ് എൻ. നമ്പൂതിരി, ജിബിൻ ശാന്തി എന്നിവർ കാർമികത്വം വഹിക്കും. ഏഴിന് രാവിലെ ആറിന് ഗണപതിഹോമം, 8.30 നും ഒമ്പതിനും മദ്ധ്യേ കൊടിയേറ്റ്, 11 ന് ഉപവാസ സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടക്കും. എട്ട്, ഒമ്പത് പതിവ് പൂജകൾ. 10ന് രാവിലെ ഒമ്പതിന് അബാൻ ടീ കമ്പനി ജനറൽ മാനേജർ ശ്യാം രാജ് പൊങ്കാല മഹോത്സം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് പന്ത്രണ്ട് പുതുവൽ, ഹെവൻവാലി, പൂക്കുളം, പാറമട എന്നിവിടങ്ങളിൽ നിന്ന് മുളപ്പാരി, തീച്ചട്ടി താളമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് രാത്രി 10ന് കരകം ചൂടിക്കൽ, 12ന് നടഗുരുതി, 11ന് പകൽ ഊരുചുറ്രൽ രാത്രി ഒമ്പതിന് കൊച്ചിൻ സൂപ്പർ സ്റ്റാർ മെഗാഷോ 'ഉഗ്രം ഉജ്വലം മഴവിൽനൈറ്റ്' എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എൻ. സുധീഷ്, രതീഷ് സുരേന്ദ്രൻ, പി.കെ. സുഭാഷ് എന്നിവർ അറിയിച്ചു.