തൊടുപുഴ: കേരള ജുഡീഷ്യൽ സബോർഡിനേറ്റ് സർവീസിൽ 340 ക്ലാർക്കുമാരുടെയും 30 ടൈപ്പിസ്റ്റുമാരുടെയും ഉൾപ്പെടെ 478 പുതിയ തസ്തികകൾ അനുവദിച്ച മന്ത്രിസഭാ യോഗതീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ കോടതികൾക്കു മുന്നിൽ പ്രകടനം നടത്തി. തൊടുപുഴ കുടുംബകോടതിക്ക് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. മുട്ടം ജില്ലാ കോടതി സമുച്ചയത്തിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവും പീരുമേട് നടന്ന ആഹ്ലാദ പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം രാജീവ് ജോണും ഉദ്ഘാടനം ചെയ്തു. നീനാ ഭാസ്‌കരൻ, ബി. പ്രകാശ്, സജിമോൻ ടി. മാത്യു, ബിജു സെബാസ്റ്റ്യൻ, കെ. സുരേഷ്‌കുമാർ, എൻ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.