meenu
മീനു

തൊടുപുഴ: ഇന്നലെ നിര്യാതയായ മുട്ടം ശങ്കരപ്പിള്ളി കുന്നുംപുറത്തു അൽഫോൻസാ മാനുവലിന്റെ (മീനു- 28) കണ്ണുകൾ രണ്ട് പേർക്കു വെളിച്ചമേകും. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മീനു മരിച്ചത്. നേത്ര ദാനം നടത്താൻ ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിലെ നേത്രവിഭാഗം നേത്രദാനത്തിനുള്ള സൗകര്യം ഒരുക്കി. മീനുവിന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചത്തിന്റെ ലോകം തുറക്കും.