തൊടുപുഴ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിന്റെ വനിതാ വിഭാഗം വുമൺസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് അൽ അസ്ഹർ ഡെന്റൽ കോളേജിൽ ലോക വനിതാ ദിനം ആഘോഷിക്കും. കോട്ടയം ബി.സി.എം കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഷീല സ്റ്റീഫൻ വനിതകളുടെ ഉന്നമനത്തെയും ക്ഷേമത്തെപ്പറ്റിയും ക്ലാസ് നയിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണിയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് എക്‌സലന്റ് അവാർഡ്,​ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അൽ അസ്ഹർ ഡെന്റൽ കോളേജിന് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ്, പ്രൊഫ. ഡോ. കെ.ടി. ശ്രീലതയ്ക്ക് ഡീൻ ഓഫ് അക്കാഡമിക്, ആതുര സേവനരംഗത്തെ നിസ്തൂലമായ സഹകരണത്തിനായിട്ടുള്ള ബനവലൻസ് എക്‌സലൻസ് അവാർഡ് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എന്നിവർക്ക് നൽകും. ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിറ്റോ മാനുവൽ, സെക്രട്ടറി ഡോ. മുരളീകൃഷ്ണ, പ്രസിഡന്റ് എലക്‌റ്റ് ഡോ. ദീപക് കളരിയ്ക്കൽ, വുമൺ ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. മെർളിൻ ഏലിയാസ്, സെക്രട്ടറി ഡോ. ഉഷാ നാരായണൻ എന്നിവർ സംസാരിക്കും.