കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൂട്ടാർശാഖ പുതുതായി പണികഴിപ്പിച്ച ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ സമർപ്പണം ഞായറാഴ്ച രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസി‌ഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം, ശ്രീനാരായണ വൈദീക സമിതി യൂണിയൻ പ്രസിഡന്റ് സുരേഷ് ശാന്തി, വനിതാസംഘം യൂണിയൻ സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന, സമീപശാഖ പ്രസിഡന്റുമാരായ പി.കെ. തുളസീധരൻ (പോത്തിൻകണ്ടം), സി.കെ. സുനിൽ (കുഴിത്തൊളു), എൻ.എം.മോഹനൻ (അന്യാർതൊളു), പി.ജി. മോഹൻദാസ് (ചേറ്റുകുഴി), കെ.എൻ.ശശി (കൊച്ചറ), സാബു ചാഞ്ഞപ്ളാക്കൽ (കമ്പംമെട്ട്) തുടങ്ങിയവർ പ്രസംഗിക്കും. കൂട്ടാർ ശാഖ പ്രസിഡന്റ് വി. മോഹനൻ സ്വാഗതവും സെക്രട്ടറി കെ.ആർ. ജിജിമോൻ നന്ദിയും പറയും. രാത്രി 7.30ന് കോട്ടയം മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ക്ഷേത്രത്തിൽ നടന്നുവരുന്ന ഉത്സവചടങ്ങുകളുടെ ഭാഗമായി നാളെ വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര നടക്കും. തുടർന്ന് രാത്രി 8.30ന് വൈക്കം മാളവികയുടെ 'മഞ്ഞുപെയ്യുന്ന മനസ് ' എന്ന നാടകവും അരങ്ങേറും.