നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 9, 10 തീയതികളിൽ ഉമാ മഹേശ്വരി ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ് സ്വാഗതവും യൂണിയൻ വനിതാ സംഘം സെക്രട്ടറി വിമലാ തങ്കച്ചൻ നന്ദിയും പറയും. ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത്, റിട്ട. ഹെഡ് നേഴ്‌സ് പി.കെ. വത്സ, ശ്രീനു പരമേശ്വരൻ (വ്യക്തിവികാസ് കേന്ദ്ര ഇന്ത്യ), പായിപ്ര മദനൻ (മുക്തിഭവൻ കൗൺസിലിംഗ് സെന്റർ, എറണാകുളം), ഡോ. എം.ജെ ബിനോയി (വിദ്യാഭ്യാസ കൗൺസിലിംഗ് സെന്റർ) എന്നിവർ ധന്യമായ മാതൃകാ കുടുംബജീവിതത്തിന് അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കും.