പീരുമേട്: ഹർത്താലുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിലായ 16 കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. പ്രവർത്തകനായ അയ്യപ്പന് മാത്രം കേസിൽ ജാമ്യം ലഭിച്ചില്ല. കഴിഞ്ഞ 18 ന് ഹർത്താൽ ദിവസം വണ്ടിപ്പെരിയാർ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി. ബസ് തടയുകയും പൊലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. പൊലീസിന്റെ ഔദ്യോഗിക കൃത നിർവ്വഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. സംഘർഷത്തിലും പൊലീസ് ലാത്തി ചാർജിലും ഒരു എ.എസ്.ഐയ്ക്കും വനിതാ സിവിൽ ഓഫീസർക്കും ഏഴ് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.