കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നും നാളെയും മലനാട് യൂണിയനിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഇന്ന് വൈകിട്ട് നാലിന് തൊപ്പിപ്പാള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പുതിയമന്ദിരത്തിന്റെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി നിർവഹിക്കും. നാളെ രാവിലെ 10ന് കൂട്ടാർശാഖ പുതുതായി പണികഴിപ്പിച്ച ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ സമർപ്പണവും വൈകിട്ട് നാലിന് പുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പൻകോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമർപ്പണവും വെള്ളാപ്പള്ളി നിർവഹിക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസി‌ഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, റോഷി അഗസ്റ്റിൻ എം.എൽ.എ, ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം, ലബ്ബക്കട ജെ.പി.എം കോളേജ് മാനേജർ ഫാ. ജോബി ചുള്ളിയിൽ, മാട്ടുക്കട്ട മുസ്ലീം ജമാ അത്ത് ഇമാം അൽഹാഫീസ് സിയാദ് മിഫ്താഹി,​ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, എ.ഇ.ഒ ഇൻ-ചാർജ് കെ.ജെ. ഷാജിമോൻ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് എന്നിവർ പ്രസംഗിക്കും.