തൊടുപുഴ : നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ കുടയത്തൂർ അന്ധവിദ്യാലയത്തിൽ സ്ഥാപിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേഷ് നിർവ്വഹിച്ചു. കെയർ ആന്റ് ഷെയർ മാനേജിംഗ് ഡയറക്ടർ റവ: ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കുടയത്തൂർ
പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് പ്രസിഡന്റും സ്കൂൾ മാനേജറുമായ കെ.ജെ. വർഗീസ്, കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് വൈസ് പ്രസിഡന്റ് ജെയ്സൻ തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ വി.പി എന്നിവർ സംസാരിച്ചു. കെയർ ആന്റ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ ഹൃദയ പൂർവ്വം, വഴികാട്ടി, വിജയാമൃത്, പൂർവ്വീകം, സുകൃതം തുടങ്ങിയ പദ്ധതികളുടെ ഭാഗമായിട്ടാണ് കുടയത്തൂർ അന്ധവിദ്യാലയത്തിന് സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയത്.