ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിക്കുന്ന വിവിധ സ്‌ക്വാഡുകളോടൊപ്പം പ്രവർത്തിക്കുന്നതിന് വീഡിയോഗ്രാഫി യൂണിറ്റുകളിൽ നിന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കുന്നവർ ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ നിർദ്ദേശിക്കുന്ന സ്ഥലത്ത് ജോലിക്ക് ഹാജരാകണം. ക്വട്ടേഷനുകൾ 14 വൈകിട്ട് മൂന്നിന് മുമ്പായി കലക്ടറേറ്റ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ ലഭിക്കണം. ക്വട്ടേഷനുകൾ 4 മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ നിന്നും ലഭിക്കും. ഫോൺ 04862 233037.