bjp
ബി.ജെ.പിയുടെ പരിവർത്തന യാത്രയ്ക്ക് ഏലപ്പാറയിൽ നല്കിയ സ്വീകരണം

ഏലപ്പാറ: ഇടുക്കിയിൽ എട്ട് കർഷക ആത്മഹത്യകൾ ഉണ്ടായിട്ട് ഒന്നും ചെയ്യാതെ ഡൽഹിയിൽ കർഷക സമരത്തിന് പോയ മഹാന്മാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണൻ. പരിവർത്തന യാത്രയ്ക്ക് എലപ്പാറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ കഴിഞ്ഞ ഏപ്രിൽ മാസം തുറക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പ്രഖ്യാപനം നടത്തിയിട്ട് വർഷം ഒന്ന് കഴിയാറായി. നടപടി ആയില്ലെന്ന് മാത്രമല്ല തോട്ടം തുണ്ട് തുണ്ടായി മുറിച്ച് വിൽക്കാനും നിർമ്മാണ പ്രവർത്തനം നടത്താനും ഭരണകക്ഷി നേതാക്കൾ ഒത്താശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് എസ്. ജയസൂര്യൻ, ബിനു.ജെ.കൈമൾ, പി.എ.വേലുകുട്ടൻ, ശ്രീനഗരി രാജൻ, കെ.എസ്.അജി, ഷാജി നെല്ലിപ്പറമ്പൻ, ജെ.ജയകുമാർ,എ.വി.മുരളീധരൻ, സതീഷ് ഓതറ,കെ.കെ.രാജപ്പൻ, സ്റ്റീഫൻ ഐസക്, ജോയി മണ്ണാറത്ത്, അമ്പിളി ബിജു, പ്രിയ എന്നിവർ പങ്കെടുത്തു.