തൊടുപുഴ: എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സാർവ്വദേശീയ മഹിളാ ദിനം ആചരിച്ചു. തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ 'സ്ത്രീപദവിയും ഭരണഘടനാമൂല്യങ്ങളും' എന്ന സെമിനാർ ഏലൂർ നഗരസഭ ചെയർപേഴ്‌സൺ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, കെ.ജി.ഒ.എ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സി.കെ. ജയശ്രീ, കെ.ജി.എൻ.എ ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. സീമ എന്നിവർ പ്രസംഗിച്ചു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ബി. മോളി സ്വാഗതവും കെ.എം.സി.എസ്.യു സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം വി. ഷിജില നന്ദിയും പറഞ്ഞു.