തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് കാഞ്ഞിരമറ്റത്ത് കരത്തൂക്കം നടത്തി. കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് ഗരുഢൻ തൂക്കത്തിന്റെ കേളികൊട്ടുയരും. 25ൽപ്പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാത്രി 12ന് ശേഷം കരത്തൂക്കം കാരിക്കോട് ഭഗവതീ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.