തൊടുപുഴ: ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി (സി.ഡബ്ല്യു.സി) ഡോ. ജോസഫ് അഗസ്റ്റിനെ നിയമിച്ചു. കെ.പി. മേരി, അഡ്വ. എച്ച്. കൃഷ്ണകുമാർ, അഡ്വ. ഷൈനി ജെയിംസ്, സിമി സെബാസ്റ്റ്യൻ കെ. എന്നിവരാണ് മറ്റ് അംഗങ്ങൾ. ഡോ. ജോസഫ് അഗസ്റ്റിൻ തൃപ്പൂണിത്തുറ പൈതൃകപഠന കേന്ദ്രം ഗവേർണിംഗ് ബോർഡ് അംഗവും ജില്ലാ സഹകരണാശുപത്രി ഡയറക്ടറുമാണ്. എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മണക്കാട് പഞ്ചായത്തംഗം, തൊടുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തൊടുപുഴ താലൂക്ക് റബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, തൊടുപുഴ ന്യൂമാൻ കോളേജ് യൂണിയൻ ചെയർമാൻ, ആലുവ യു.സി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കേരള സർവ്വകലാശാല യൂണിയൻ കൗൺസിലർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജ് ചരിത്രവിഭാഗം മേധാവിയായി വിരമിച്ചതിനു ശേഷം ജില്ലാ കോടതിയിൽ അഭിഭാഷകനും ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. എം.എ., എൽ.എൽ.എം, പി.എച്ച്.ഡി ബിരുദധാരിയാണ്.