തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. ഇംഗ്ലീഷ് പ്രൊഫസർ നാകപ്പുഴ വടക്കേത്തൊട്ടിയിൽ പരേതനായ സി.ജെ തോമസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ചിന്നമ്മ തോമസ് (79) നിര്യാതയായി. കുറുപ്പുന്തറ തെങ്ങുംപിള്ളിൽ കുടുംബാഗം. മക്കൾ: ഡോ. ബിജിമോൾ തോമസ് (പ്രൊഫ. ന്യൂമാൻ കോളേജ്, തൊടുപുഴ), പരേതനായ ബിജു തോമസ്, ബിനു മാനുവൽ തോമസ് (യു.എസ്.എ), ബിന്ദുമോൾ രാജു (കാനഡ). മരുമക്കൾ: സ്റ്റീഫൻ ജോസഫ് കാക്കാംതോട്ടിൽ ചങ്ങനാശേരി, ബെക്സി ബിജു, നൈസ് ബിനു പുലയംതുരുത്തിൽ ആലുവ (യു.എസ്.എ), രാജു തോമസ് ചകിണിയാങ്കൽ കൂത്താട്ടുകുളം (കാനഡ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.