ചെറുതോണി: എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കൺവൻഷൻ 13ന് രാവിലെ 10 ന് കട്ടപ്പന ടൗൺഹാളിൽ നടക്കും. ജോയ്സ്‌ ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ചേരുന്ന കൺവെൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ്‌ജോർജ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി പങ്കെടുക്കും. സ്ഥാനാർത്ഥി ജോയ്സ്‌ ജോർജ്ജിനൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ മുതിർന്ന നേതാക്കൾ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും. അന്നേ ദിവസം ഇടുക്കി അസംബ്ലി മണ്ഡലം കൺവൻഷനും കട്ടപ്പനയിൽ ചേരും. 16 ന് രാവിലെ 11ന് തൊടുപുഴയിലും രണ്ടിന്‌ കോതമംഗലത്തും നാലിന് മൂവാറ്റുപുഴയിലും അസംബ്ലി മണ്ഡലം കൺവെൻഷനുകൾ ചേരും. 17ന് രാവിലെ 11ന്‌ ദേവികുളത്തും വൈകിട്ട് മൂന്നിന് പീരുമേട്ടിലും 18ന് രാവിലെ 11ന് ഉടുമ്പൻചോലയിലും അസംബ്ലി മണ്ഡലം കൺവെൻഷനുകൾ ചേരും.