തൊടുപുഴ: കോളനിവത്കരണ കാലത്തെ അനുസ്മരിക്കും വിധമുള്ള ജോലിക്രമമാണ് കേരളത്തിലെ വനം വന്യജീവി സംരക്ഷണ വിഭാഗം ജീവനക്കാർ അനുഭവിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. കേരള ഫോറസ്റ്റ് പ്രട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കെ.എസ്.എഫ്.പി.എസ്.ഒ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി സമയത്തിന് അർഹമായ വിശ്രമം ലഭിക്കണമെന്നത് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ജോയിന്റ് കൗൺസിൽ ഭവനിൽ നടന്ന സമ്മേളനത്തിൽ കെ.എസ്.എഫ്.പി.എസ്.ഒ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. ഇ.എസ്. ബിജിമോൾ എം.എൽ.എ, സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ് കുമാർ, ജില്ലാ ഭാരവാഹികളായ ഒ.കെ. അനിൽകുമാർ, ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു. കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. സാജു സഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.ജി. സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.കെ. പ്രമോദ് (പ്രസിഡന്റ്), പി. ശ്രീകുമാർ (സെക്രട്ടറി), എം. രമേശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.