തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക വേദിയായ കനൽ കലാവേദി ആറിന് ആനച്ചാലിൽ നിന്ന് ആരംഭിച്ച കലാജാഥ 'ഉത്തിഷ്ഠത ജാഗ്രത' ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഇന്ന് മൂലമറ്റത്ത് സമാപിക്കും. ശനിയാഴ്ച രാവിലെ കട്ടപ്പനയിൽ നിന്ന് ആരംഭിച്ച കലാജാഥ ചെറുതോണി, കഞ്ഞിക്കുഴി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വണ്ണപ്പുറത്ത് സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് കരിമണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന കലാജാഥ 11ന് മങ്ങാട്ടുകവല, രണ്ടിന് മുട്ടം എന്നീ കേന്ദ്രങ്ങളിലെ അവതരണത്തിന് ശേഷം വൈകിട്ട് 4.30ന് മൂലമറ്റത്ത് സമാപിക്കും.