കട്ടപ്പന: പുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പൻകോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഇന്ന് വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിന് സമർപ്പിക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ക്ഷേത്രം തന്ത്രി കെ.കെ. കുമാരൻ, ക്ഷേത്രശില്പി കെ.കെ. ശിവൻ, യോഗം ബോർഡ് മെമ്പർ ഷാജി പുള്ളോലി, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, മുൻ പ്രസിഡന്റ് വി.ആർ. ശശി, മേരികുളം സെന്റ് ജോർജ് പള്ളി വികാരി ഫാ. ഫിലിപ്പ് തടത്തിൽ, ബിജു ആൻഡ്രൂസ് (സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി മാട്ടുക്കട്ട), ഷാജിമോൻ ചാക്കോ (സി.എസ്.ഐ പള്ളി അയ്യപ്പൻകോവിൽ), മാട്ടുക്കട്ട മിലാദി ഷെരീഫ് മസ്ജിദ് ഇമാം ആൻ ഹാഫീസ് സിയദ്മിസ്താഹ, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ഗോപിനാഥപിള്ള, അഖിലകേരള വിശ്വകർമ്മ മഹാസഭശാഖ സെക്രട്ടറി ഡി.ജി. കേശവൻ കുട്ടി, യൂണിയൻ കൗൺസിലർ എ.എസ് സതീഷ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം മലനാട് യൂണിയൻ സെക്രട്ടറി ലത സുരേഷ്, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി സത്യൻ മാധവൻ, അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി.എൻ. വിനോദ്, ഹരിതീർത്ഥപുരം മഹാവിഷ്ണു ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സജിൻ, യൂണിയൻ കമ്മിറ്റി അംഗം സബീഷ് സാബു തുടങ്ങിയവർ പ്രസംഗിക്കും. പ്രസിഡന്റ് ജി. സജിമോൻ സ്വാഗതവും സെക്രട്ടറി ബിജുകുമാർ നല്ലേത്ത് നന്ദിയും പറയും.