ചപ്പാത്ത്: തേങ്ങാക്കൽ ശ്രീകുമാരപുരം ക്ഷേത്രത്തിലെ കുംഭഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി അനിൽ നടത്തുന്ന പ്രഭാഷണം, അന്നദാനം, വൈകിട്ട് ദീപാരാധന, ഗുരുപൂജ, ശീവേലി എഴുന്നള്ളത്ത്, പറയെടുപ്പ്, ഭക്തിഗാനസുധ തുടങ്ങിയ ചടങ്ങുകൾ നടക്കും. നാളെ രാവിലെ മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എഴുത്തുപൂജ, നവകുംഭകലശപൂജ, സർപ്പ പൂജ, നൂറും പാലും, അന്നദാനം, ദീപാരാധന, 12ന് രാവിലെ മുതൽ പതിവ് പൂജകൾക്ക് പുറമെ ഷഷ്ഠിപൂജ, ആറാട്ട് ഹോമം, ആറാട്ട് കലശം, ആറാട്ട് എന്നവയും 13ന് രാവിലെ 11ന് ശേഷം സുാകരൻ തന്ത്രിയുടെ കാർമികത്വത്തിൽ ബാലാലയപ്രതിഷ്ഠയും നടത്തും.