രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ സംയുക്ത പ്രവർത്തകയോഗവും ഏകദിന പഠന ക്യാമ്പും നടന്നു. പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ ആർ. അജയൻ, അഡ്വ. കെ.എസ്. സുരേന്ദ്രൻ, എൻ.ആർ. വിജയകുമാർ, കെ.കെ. രാജേഷ്, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്, സെക്രട്ടറി വി.എസ്. സനൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, ശാഖാതല ഭരണസമിതികൾ, കുടുംബ യൂണിറ്റ് ഭരണ സമിതികൾ, യൂണിയൻ ശാഖാതല പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഫാമിലി കൗൺസിലറും ലീഡേഴ്സ് ട്രെയിനറുമായ ബാനർജി ഭാസ്‌കർ ക്ലാസ് നയിച്ചു.