kk
ആദ്യകല കുടിയേറ്റ കർഷകൻ തെക്കേക്കുറ്റ് ജോസഫ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ അനുഗ്രഹിക്കുന്നു

ഇടുക്കി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം രണ്ടാംദിനത്തിൽ തന്നെ ജോയ്സ് ജോർജ് ഉടുമ്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ചേറ്റുകുഴിയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് കൊച്ചറ, കമ്പംമെട്ട്, കുഴിത്തൊളു, ചെന്നാക്കുളം, പോത്തിൻകണ്ടം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ചെന്നാക്കുളത്ത് ക്ഷേത്രാങ്കണത്തിൽ ശുചീകരണത്തിലേർപ്പെട്ടിരുന്നവരെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുങ്കണ്ടത്ത് സംഘടിപ്പിച്ച വനിതാ പാർലമെന്റിലും പങ്കെടുത്തു. വൈകിട്ട് മൂന്നിന് പീരുമേട് അസംബ്ലി മണ്ഡലം കമ്മിറ്റി ഏലപ്പാറയിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റിലും പങ്കെടുത്തു. വൈകിട്ട് അ‌ഞ്ചിന് കട്ടപ്പന ഇരുപതേക്കർ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം വണ്ടൻമേട് പഞ്ചായത്തിലും പര്യടനം നടത്തി.

ഇന്ന് തൊടുപുഴയിൽ

ഇന്ന് രാവിലെ 11ന് തൊടുപുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന കെ.പി. ഗോപിനാഥ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തൊടുപുഴ മേഖലയിലെ സ്ഥാപനങ്ങൾ മത സാമുദായിക സംഘടനാ നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ, വ്യാപാരികൾ എന്നിവരെ കണ്ട് വോട്ട് അഭ്യർത്ഥിക്കും.