മറയൂർ: വധശ്രമ കേസിൽ ആറു വർഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പത്തടിപ്പാലം സ്വദേശി വിജയകുമാറാണ് പിടിയിലായത്. വർക്കലയിൽ മേസ്തിരിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. 2013ൽ മറയൂർ പഞ്ചായത്തിൽ പത്തടിപ്പാലം സരിത ഭവൻ വീട്ടിൽ ശശികുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മറയൂർ എസ് ഐ. ജി .അജയകുമാർ അസി. സബ് ഇൻസ്പക്ടർ ടി.ആർ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ സൈനു, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.