കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുറ്റടി ശാഖയുടെ കീഴിലുള്ള ശ്രീസ്വയംപ്രഭാദേവി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല രതീശൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വിപുലമായ ചടങ്ങുകളോടെ നാളെ നടക്കും. രാവിലെ 5.45ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, അഖില കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ പ്രസിഡന്റ് വിശ്വനാഥൻ ആചാരി, ഐ.ഡി.എഫ് ശാഖ പ്രസിഡന്റ് മനോജ് തെക്കേൽ എന്നിവർ ചേർന്ന് പൊങ്കാല സമാരംഭ ഭദ്രദീപപ്രകാശനം നിർവഹിക്കും. 9.15ന് വനിതാസംഘം തൊടുപുഴ യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ ഭണ്ഡാര അടുപ്പിൽ അഗ്നിപകരും. ആദ്യപൊങ്കാല അടുപ്പിൽ ശാരദ ഗുണശീലൻ അഗ്നി പകരും. ഉത്സവ ചടങ്ങുകളുടെ ഉദ്ഘാടനം ബിജു മാധവൻ നിർവഹിക്കും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ അനുഗ്രഹപ്രഭാഷണവും പച്ചടിശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് മുഖ്യപ്രഭാഷണവും നടത്തും. മലനാട് യൂണയിൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, ആർ. മണിക്കുട്ടൻ, വിശ്വനാഥൻ ആചാരി, മനോജ് തെക്കേൽ, ശ്രീകല ശ്രീനു, ലതസുരേഷ്, കെ.എ ശശികുമാർ, പി.പി. മോഹനൻ, രേണുക രാമചന്ദ്രൻ, മഞ്ജുബിജു, കെ.എസ്. പ്രശാന്ത്, വിഷ്ണുമോൻ, പി.എസ്. വൈശാഖ് എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് എം.പി. സാബു മണപ്പുറത്ത് സ്വാഗതവും സെക്രട്ടറി കെ.ബി. ഷാജികോലാട്ട് നന്ദിയും പറയും. 12ന് വിളിച്ചുചൊല്ലി പ്രാർത്ഥന, ദിവ്യാഭിഷേകം, 12.30ന് അലങ്കാര പൂജ എന്നിവയാണ് മറ്റ് ചടങ്ങുകൾ.