ayyappancovil-kshethra-sa
അയ്യപ്പൻകോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രസമർപ്പണസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, ശാഖ പ്രസിഡന്റ് ജി. സജിമോൻ, സെക്രട്ടറി ബിജുകുമാർ നല്ലേത്ത് തുടങ്ങിയവർ സമീപം.

കട്ടപ്പന: ക്ഷേത്രാചാരങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അതിന്റെ പേരിൽ ആർക്കും ദൈവകോപം ഉണ്ടാകില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലനാട് യൂണിയനിലെ അയ്യപ്പൻകോവിൽ ശാഖയിൽ പുനഃപ്രതിഷ്ഠ നടത്തി നവീകരിച്ച ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 52 വർഷമായി കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റ് എന്നനിലയിൽ നിരവധി പരിഷ്‌കാരങ്ങൾ അവിടെ വരുത്തിയിട്ടുണ്ട്. താൻ ചുമതല ഏൽക്കുന്നതിനുമുമ്പ് എട്ടുവർഷക്കാലം ക്ഷേത്ര ഭരണം നടത്തിയത് ക്രിസ്ത്യാനിയായ ചാരങ്ങാട്ട് അച്ചോ ജോൺ ആയിരുന്നു. അതിന്റെ പേരിൽ ദേവീക്ക് യാതൊരു കോപവും ഉണ്ടായില്ല. പിന്നീട് ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്ന ആചാരം മാറ്റിയപ്പോഴും, കോഴിവെട്ടും ആടുവെട്ടും ആറാട്ടും വേണ്ടെന്ന് വച്ചപ്പോഴുമൊന്നും അവിടുത്തെ ചൈതന്യത്തിന് യാതൊരുകുറവും വന്നില്ലെന്ന് മാത്രമല്ല പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത്. എല്ലാ ആചാരങ്ങളും ഭക്തന്റെ മനസിലെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കാലങ്ങളായി നിലനിൽക്കുന്ന അത്തരം വിശ്വാസങ്ങളിൽ ചിലതൊക്ക പഴഞ്ചനോ ദുരാചാരങ്ങളോ ആണെങ്കിൽ പരിഷ്‌കരിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, മലനാട് യൂണിയൻ വൈസ് പ്രസി‌ഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ ക്ഷേത്രം തന്ത്രി കെ.കെ. കുമാരൻ, ക്ഷേത്രശില്പി കെ.കെ. ശിവൻ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, മുൻ പ്രസിഡന്റ് വി.ആർ. ശശി, മേരികുളം സെന്റ് ജോർജ് പള്ളി വികാരി ഫാ. ഫിലിപ്പ് തടത്തിൽ, ബിജു ആൻഡ്രൂസ് (സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി മാട്ടുക്കട്ട), ഷാജിമോൻ ചാക്കോ (സി.എസ്.ഐ പള്ളി അയ്യപ്പൻകോവിൽ), മാട്ടുക്കട്ട മിലാദി ഷെരീഫ് മസ്ജിദ് ഇമാം ആൻ ഹാഫീസ് സിയദ്മിസ്താഹ, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ഗോപിനാഥപിള്ള, അഖിലകേരള വിശ്വകർമ്മ മഹാസഭശാഖ സെക്രട്ടറി ഡി.ജി. കേശവൻ കുട്ടി, യൂണിയൻ കൗൺസിലർ എ.എസ് സതീഷ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം മലനാട് യൂണിയൻ സെക്രട്ടറി ലത സുരേഷ്, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി സത്യൻ മാധവൻ, അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി.എൻ. വിനോദ്, ഹരിതീർത്ഥപുരം മഹാവിഷ്ണു ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സജിൻ, യൂണിയൻ കമ്മിറ്റി അംഗം സബീഷ് സാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ജി. സജിമോൻ സ്വാഗതവും സെക്രട്ടറി ബിജുകുമാർ നല്ലേത്ത് നന്ദിയും പറഞ്ഞു.