തൊടുപുഴ: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി. പുറപ്പുഴ പഞ്ചായത്തിലെ വഴിത്തലയിൽ നിന്നാണ് വോട്ട് അഭ്യർത്ഥന ആരംഭിച്ചത്. ടൗണിൽ ആട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ എന്നിവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പുറപ്പുഴ, കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ വോട്ടർമാരെ കണ്ടു. ആരാധാനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മഠങ്ങൾ എന്നിവയെല്ലാം സന്ദർശിച്ച് വോട്ട് തേടി. ഇന്ന് രാവിലെ എട്ട് മുതൽ 10 വരെ തൊടുപുഴ ടൗണിൽ വോട്ടർമാരെ നേരിൽ കാണും. 10.30 മുതൽ ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ വോട്ട് അഭ്യർത്ഥിക്കും. ഉച്ചയ്ക്ക് ശേഷം കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം, കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലും വൈകിട്ട് തൊടുപുഴ ടൗണിലും വോട്ട് അഭ്യർത്ഥിക്കും.