accident
പഴയരിക്കണ്ടം- തള്ളക്കാനം റോഡിൽ നടന്ന വാഹനാപകടം

ചെറുതോണി: അപകടങ്ങൾ തുടർക്കഥയായി ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ തള്ളക്കാനം- പഴയരിക്കണ്ടം റോഡ്. ആലപ്പുഴ- മധുര സംസ്ഥാനപതയിൽ ചേലച്ചുവട്- വണ്ണപ്പുറം റൂട്ടിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെയുള്ള നാല് കിലോമീറ്റർ ദൂരത്താണ് വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നത്. സംസ്ഥാന പാതയുടെ എറ്റവും വീതി കുറഞ്ഞ നാല് കിലോമീറ്റർ ദൂരത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നാല് അപകടങ്ങളാണ് ഉണ്ടായത്. റോഡിന്റെ വീതി കുറവും വളവുകളും റോഡ് സൈഡിലെ കട്ടിംഗുമാണ് അപകടത്തിന് പ്രധാന കാരണം. സംസ്ഥാന പാതയുടെ അറ്റകുറ്റപണികൾ എല്ലാം പൂർത്തിയായതോടെ ധാരാളം വാഹനങ്ങളാണ് ഇതുവഴി വന്നു പോകുന്നത്. വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങൾക്ക് മുഖ്യ കാരണമാകുന്നു. വണ്ണപ്പുറം- ചേലച്ചുവട് 27 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ നാല് കിലോമീറ്റർ ദൂരമാണ് എറ്റവും വീതി കുറവുള്ളത്. അതിനാൽ അടിയന്തരമായി റോഡിൽ സ്പീഡ് ബ്രെയിക്കറുകൾ സ്ഥാപിക്കുകയോ റോഡിന്റെ വീതി കുട്ടി പണിയാൻ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.