വെങ്ങല്ലൂർ ആരവല്ലിക്കാവിലെ ഉത്സവചടങ്ങുകളുടെ ഭാഗമായ പൊങ്കാല അടുപ്പിലേക്ക് എൻ. എസ്. എസ്. വനിതാസമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് ആദ്യ ദീപം പകരുന്നു

തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടേ അനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 ന് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും വദ്യമേളങ്ങളുടേയും ആട്ടകാവടിയുടേയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ആരംഭിക്കും.

വൈകിട്ട് 7.30 ന് ഉത്സവാഘോഷങ്ങളുടെ സമാപ്തികുറിച്ചുകൊണ്ട് ക്ഷേത്രംതന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേശഗുരുതി, പ്രസാദം ഊട്ട് എന്നിവയും നടക്കും.