പീരുമേട്: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയപാത 183 ൽ പട്ടുമലയിൽ വെച്ച് ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. ഇരാറ്റുപേട്ടയിൽ നിന്നും പാലുമായി എത്തി വിതരണം നടത്തി തിരികെ മടങ്ങുന്നതിനിടെയാണ് അപകടം.വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേർ ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.