രാജാക്കാട്: ജോസ്ഗിരി സെന്റ് ജോസഫ്സ് ദൈവാലയത്തിൽ ഇടവക തിരുനാൾ 15 മുതൽ 17 വരെ നടക്കും.
15ന് വൈകിട്ട് 4 ന് ജപമാല, 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന. 5 ന് തിരുനാൾ കുർബാന ഫാ.തോമസ് മാറാട്ടുകുളം. 16 ന് രാവിലെ 6.15 ന് ജപമാല, 6.45 ന് വിശുദ്ധ കുർബാന.വൈകിട്ട് 3.45 ന് നൊവേന, 4 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ.ബെന്നി ചെറുചിലമ്പിൽ, 5.30 ന് പ്രദക്ഷിണം കൊച്ചുപ്പ് കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം ഫാ.ജെയിംസ് പുരയിടത്തിൽ,ലദീഞ്ഞ്,പ്രദക്ഷിണം പള്ളിയിലേക്ക്.17 ന് രാവിലെ 6.30 ന് ജപമാല,7 ന് വിശുദ്ധ കുർബാന, 9.45 ന് നൊവേന,10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഫാ.ജോസഫ് വെട്ടിക്കൽ, തിരുനാൾ സന്ദേശം ഫാ.ജോബി വെള്ളപ്ലാക്കൽ, പ്രദക്ഷിണം എന്നിവ നടക്കുമെന്ന് വികാരി ഫാ.ജെയിംസ് പുത്തേട്ട് അറിയിച്ചു.