kk
തോമസും ഭാര്യയും താമസിക്കുന്ന ഷെഡ്ഡിനുമുന്നിൽ.

രാജാക്കാട്: ലൈഫ് പദ്ധതി പകാരം സഹായംലഭിച്ചിട്ടും റവന്യൂ അധികൃതർ സ്ഥലത്തിന്റെ കൈവശരേഖ നൽകാൻ വിസമ്മതിക്കുന്നതിനാൽ വീടുപണി നടത്താനാകാതെ ആദിവാസി കുടുംബം പ്രതിസന്ധിയിലായി.

സർക്കാരിന്റെ ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം ചിന്നക്കനാൽ വേട്ടോൻതേരിയിൽ സ്ഥലം ലഭിച്ച തോമസിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. 2003ൽ സർക്കാർ കുടിയിരുത്തിയ 69 ആദിവാസി കുടുംബങ്ങളിൽ ഒന്നാണ് തോമസന്റേത്. ഒരേക്കർ സ്ഥലമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ കാട്ടാനശല്യം രൂക്ഷമായതോടെ ഇതിൽ 68 കുടുംബങ്ങളും ഭൂമിയും വീടും ഉപേക്ഷിച്ച് സ്ഥലം വിട്ടു. തോമസും കുടുംബവും പോകാൻ മറ്റൊരിടമില്ലാത്തതുകൊണ്ട് അവിടെ തന്ന് പിടിച്ചുനിന്നു തോമസിന്റെ ലോട്ടറി വിൽപ്പനയിൽ നിന്ന് കിട്ടുന്നവരുമാനമായിരുന്നു ഇവരുടെ ഏക ആശ്രയം. 2010 ൽ ലോട്ടറി കച്ചവടം കഴിഞ്ഞ് ചിന്നക്കനാലിൽ നിന്നും വീട്ടലേയ്ക്ക് മടങ്ങുംവഴി കാട്ടാനയുടെ ആക്രമണത്തിൽ മാരകമായി പരക്കേറ്റതിനെത്തുടർന്ന് തോമസ് കിടപ്പിലായി. പിന്നീട് വിലക്കിന് സമീപമുള്ള റവന്യൂ ഭുമിയലേയ്ക്ക് മാറി കുടിൽകെട്ടി താമസംതുടങ്ങി. 9 വർഷങ്ങളായി പ്ലാസ്റ്റിക്കും തകരവും കൊണ്ട് നിർമ്മിച്ച ഷെഡിൽ കഴിയുന്ന ഇവരുടെ ദുരവസ്ഥ പരിഗണിച്ച് അധികൃതർ ലൈഫ് പദ്ധതി പ്രകാരം ഇത്തവണ വീടനുവദിച്ചു. മുൻപ് ഈ സ്ഥലത്തിന് ഇവർക്ക് വല്ലേജിൽ നിന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും ഭദ്രമായി സൂക്ഷിക്കാൻ ഇടമില്ലാതെ നഷ്ടപ്പെട്ടു. വീണ്ടും സർട്ടിഫിക്കറ്റിനായി അധികൃതരെ സമീപിച്ചെങ്കിലും നൽകിയില്ല. തുടർന്ന് കുടുംബം വല്ലേജ് ഓഫീസിനു മുന്നിൽ ഏതാനും ദിവസം നിരാഹാര സമരം നടത്തുകയും, അതേത്തുടർന്ന് സർട്ടിഫിക്കറ്റ് നൽകാമെന്ന് ഓഫീസർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.സാമ്പത്തികവർഷം അവസാനിക്കുന്നതിനകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അനുവദിച്ച വീട് നഷ്ടമാകുമെന്ന ആശങ്കയിലാണ് ഈ നിർദ്ധന കുടുംബം.