ഇടുക്കി : ജില്ലയിൽ ലോക്സഭതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ എച്ച്.ദിനേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നോഡൽ ഓഫീസർ, എ.ആർ.ഒ മാർ, എം.സി.സി.ടീം, നിരീക്ഷണ വിഭാഗം തുടങ്ങി എല്ലാമേഖലകളിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അഞ്ച് എ.ആർ.ഒ മാർക്ക് കീഴിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ കളക്ടറേറ്റ് കേന്ദ്രമാക്കി നോഡൽ ഓഫീസറായ എ.ഡി. എമ്മിനുകീഴിലും പ്രത്യേക സക്വാഡുണ്ടാകും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുള്ളവർക്ക് അതതു എ.ആർ.ഒ മാർക്കോ എ ഡി എമ്മിന് നേരിട്ടോ പരാതി നൽകാം. പൂർണമായും ഹരിതപെരുമാറ്റചട്ടം പാലിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടത്തുക. ഇരട്ടവോട്ടുകൾ തടയുന്നത് സംബന്ധിച്ച്‌ തേനി കളക്ടറുമായി സംസാരിക്കുമെന്നും കളക്ടർ അറിയിച്ചു.

വിവി പാറ്റ് പരിചയപ്പെടാം

പൊതുജനങ്ങൾക്ക് വി വി പാറ്റ് മെഷീൻ പരിചയപ്പെടുത്തുന്നതിനായി താലൂക്ക് തലങ്ങളിൽ സൗകര്യം ഒരുക്കും.

പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ

തിരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുജനങ്ങൾക്കും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ 1950 എന്ന ടോൾ ഫ്രീ നമ്പരിലൊ സി - വിജിൽ എന്ന മൊബൈൽ ആപ്പ് മുഖേനയോ അറിയിക്കാം. പരാതി സംബന്ധിച്ച് 100 മിനിറ്റിനുള്ളിൽ പരിഹാരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

1.ദേവികുളം : ഡോ.രേണുരാജ് ( സബ് കളക്ടർ) 9447026452, 8075546714 2.തൊടുപുഴ: എൻ പി വിനോദ് (ആർ ഡി ഒ) 9497288401, 9447051401 3.മൂവാറ്റുപുഴ: ആഷ സി എബ്രഹാം (ആർ ഡി ഒ മൂവാറ്റുപുഴ )9496273064,9447089371 4.പീരുമേട്: രാജു ജി ( എ സി എസ് ഒ, കുമളി) 9447102298, 8547610066 5.ഇടുക്കി: എലിസബത്ത് മാത്യൂ, ( ഡെപ്യൂട്ടി കലക്ടർ)8547610065,9746728353 6.ഉടുമ്പൻചോല: ആന്റണി സ്‌കറിയ (ഡെപ്യൂട്ടി കലക്ടർ) 8547610063, 9447787877 7.കോതമംഗലം: ജോജു പി പി (ഡി എഫ് ഒ ) 9447979042,9961090900 ► ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 1305 പോളിംഗ് ബൂത്തുകൾ. ► ഇടമലക്കുടിയിൽ 3 ബൂത്തുകൾ. ► ഇടമലകുടിയിലേക്കു മാത്രമായി പ്രത്യേക സെക്ട്രൽ ഓഫീസർ. ► തിരഞ്ഞെടുപ്പ്‌ ജോലികൾക്ക് 7600 ഓളം ഉദ്യോഗസ്ഥർ