മറയൂർ: കാന്തല്ലൂർ പഞ്ചായത്ത് ദണ്ഡുകെമ്പിൽ വൃദ്ധനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒ.എൽ.എച്ച് കോളനിയിലെ സുബ്രമണ്യ (65) നെയാണ് മുൻവശത്തെ മുറിയുടെ തറയിൽ കമിഴ്ന്നു കിടക്കുന്നനിലയിൽ ഇന്നലെ വൈകിട്ട് സമീപവാസികൾ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇയാൾ തനിച്ചായിരുന്നു താമസം. ഭാര്യ പേച്ചിയമ്മ തൃശൂരിൽ ഹോം നേഴ്സായി ജോലി ചെയ്യുകയാണ്. സുബ്രമണ്യം ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മറയൂർ സി.ഐ ജഗദീഷിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: അരുൺകുമാർ, ശിവ, ഈശ്വരി. മരുമകൾ: സെൽവി.