കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സിന്റെ അടുത്ത ബാച്ച് 30,​31 തിയതികളിൽ കട്ടപ്പന ദൈവദശകം ശതാബ്ദി മന്ദിരത്തിൽ നടക്കും. 18 വയസ് പൂർത്തിയായ യുവതികൾക്കും 21 വയസായ യുവാക്കൾക്കും കോഴ്സിൽ പങ്കെടുക്കാം. 30 ന് രാവിലെ ​ 9.30 ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷതവഹിക്കും. വൈദീക സമിതി യൂണിയൻ പ്രസിഡന്റ് സുരേഷ് ശാന്തി,​ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ,​ യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, കെ.പി. ബിനീഷ്, സി.എസ്. മഹേഷ്, ടി.പി. ഭാവന എന്നിവർ പ്രസംിക്കും.

31 നടക്കുന്ന സമാപനസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ അദ്ധ്യക്ഷത വഹിക്കും. സോജു ശാന്തി, ലത സുരേഷ്,സത്യൻ മാധവൻ, ടി.കെ. അനീഷ്,കെ.എം. വിശാഖ്, ദേവിക ഷാജി എന്നിവർ പ്രസംഗിക്കും.