തൊടുപുഴ: എലമ്പിലക്കാട്ട് ദേവീക്ഷേത്രത്തിൽ മീനപ്പുരമഹോത്സവവും പൊങ്കാലയും 17 മുതൽ 20 വരെ വിപുലമായ പരിപാടികളോടെ നടത്തും. ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 17ന് രാവിലെ പതിവുപൂജകൾ,​ വൈകിട്ട് ആറിന് വിശേഷാൽ ദീപാരാധന,​ ഏഴിന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള,​ 18ന് രാവിലെ പതിവുചടങ്ങുകൾ,​ 10.30ന് ആയില്യംപൂജ,​ ക്ഷേത്രം മേൽശാന്തി തോട്ടത്തിൽ ഇല്ലത്ത് കെ.പ്രദീപ് കുമാർ കാർമ്മികത്വം വഹിക്കും. 12ന് പ്രസാദ ഊട്ട്,​ വൈകിട്ട്​ ഏഴിന് കുട്ടികളുടെ കലാപരിപാടികൾ,​ എട്ടിന് ഭജൻസ്, ​19ന് രാവിലെ പതിവ് പൂജകൾ,​ 10ന് പൊങ്കാല മഹോത്സവം,​ 11ന് പൊങ്കാല നിവേദ്യം,​ 11.30ന് മകം തൊഴൽ,​ 12ന് പ്രസാദ ഊട്ട്,​ അഞ്ചിന് ചെണ്ടമേളം,​ 5.30 ന് താലപ്പൊലി ഘോഷയാത്ര,​ തുടർന്ന് ദീപാരാധന,​ തിരുമുമ്പിൽ പറവെയ്പ്പ്,​ ഏഴിന് പ്രസാദ ഊട്ട്,​ എട്ടിന് കളമെഴുത്തും പാട്ട്,​ ഒമ്പതിന് വടക്കുപുറത്ത് ഗുരുതി,​ 20ന് രാവിലെ പതിവ് പൂജകൾ,​ 12ന് പ്രസാദ ഊട്ട്,​ ഒന്നിന് പൂരം ഇടി വഴിപാട് തുടങ്ങിയ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.