തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ബിജെപി മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി നേതാക്കൾ അറിയിച്ചു. പാർലമെന്റ് മണ്ഡലം തലത്തിലും 7 നിയോജകമണ്ഡലങ്ങളിലും വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ പ്രവർത്തനം ആരംഭിച്ചു. മഹിളാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 7 മണ്ഡലങ്ങളിലും കൺവൻഷനുകളും പൂർത്തിയായി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ. ആർ സ്മിതയുടെ നേത്യത്വത്തിൽ പഞ്ചായത്ത്, ബൂത്ത്തലങ്ങളിൽ മഹിളാ സ്‌ക്വാഡ് രൂപീകരിച്ചു.
തൊടുപുഴയിൽ നടന്ന മഹിളാ പ്രവർത്തകയോഗത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലം സംയോജകൻ സി.വി. രാാജേഷ് മാർഗ നിർദേശം നൽകി. പാർലമെന്റ് കൺവീനർ പി.എ വേലുക്കുട്ടൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ.കൈമൾ, തിരുനെല്ലൂർ ബൈജു, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. അജി, ബിന്ദു പ്രകാശ്, റ്റി.എച്ച് കൃഷ്ണകുമാർ ,ബിന്ദുസാനു എന്നിവർ സംസാരിച്ചു.