കട്ടപ്പന: പോത്തിൻകണ്ടം ശ്രീനാരായണ യു.പി. സ്കൂളിന്റെ അൻപത്തിയൊന്നാം വാർഷികവും വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. കുഞ്ഞുമോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ. തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സനൽകുമാർ പാലവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം.ബാലകൃഷ്ണൻ, കെ.ജി. ജോൺ, എസ്.എൻ.ഡി.പി യോഗം പോത്തിൻകണ്ടം ശാഖ സെക്രട്ടറി എസ്. ബിനു എന്നിവർ പ്രസംഗിച്ചു. ടീച്ചർ ഇൻ ചാർജ് മിനിമോൾ ഭാസ്കരൻ സ്വാഗതവും പി.ടി.എ സെക്രട്ടറി സി.ആർ വാസവൻ നന്ദിയും പറഞ്ഞു. 34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ.എസ് പ്രസന്ന ടീച്ചർക്ക് യാത്ര അയപ്പ് നൽകി. ഫ്ളവേഴ്സ് ടി.വി ഫെയിം രാഹുൽരാജ് മിമിക്രി അവതരിപ്പിച്ചു.