കാഞ്ഞാർ: കോളപ്ര ഏഴാംമൈൽ ഇറക്കത്തിലുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് സമീപം റബർ തോട്ടത്തിൽ തീ പിടിച്ചു .തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയോരത്ത് പുളിക്കൽ മാത്യുവിന്റെ തോട്ടത്തിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. ട്രാൻസ്ഫോർമറിൽ നിന്ന് തീപ്പൊരി വീണതാണ് അഗ്നിബാധക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.