രാജാക്കാട്: അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠവാർഷികത്തിനും ഏഴാമത് നവാഹയജ്ഞത്തിനും തുടക്കമായി. അയ്യപ്പ സേവാസമാജം ദേശിയ വൈസ്പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഭദ്രദീപം പ്രകാശിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് രഘുനാഥ് കണ്ണാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശോഭന ഉണ്ണികൃഷ്ണൻ, കെ.മുരുകൻ, കെ.ജി.സുനിൽകുമാർ, എം.സെൽവം എന്നിവർ പങ്കെടുത്തു. യജ്ഞാചാര്യൻ പത്തിയൂർ വിജയകുമാർ മുഖ്യകാർമികത്വവും, ശ്രീകരാണോത്തുമന ശ്രീധരൻ തന്ത്രി, ക്ഷേത്രം മേൽശാന്തി അനൂപ് ശ്രീനിവാസ് എന്നിവർ സഹകാർമികത്വവും വഹിക്കും. ശശികലാസ്വയംവരം, ശ്രീകൃഷ്ണവതാരം, ലക്ഷ്മി അവതാരം, പാർവതിപരിണയം, ആറാട്ട് മഹോത്സവം, താലപ്പൊലി ഘോഷയാത്ര എന്നിവയും, നിത്യേന അന്നദാനവും നടത്തും. 21ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ, 22ന് നാടൻപാട്ടുകൾ എന്നിവയും നടത്തും. 22ന് സമാപിക്കും