kk
അഞ്ചു നാട്ടാൻ പാറയിലുണ്ടായ കാട്ടു തീ.

മറയൂർ: മറയൂർറേഞ്ചിൽ അഞ്ചുനാട്ടാൻ പാറയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി. കൃഷിചെയ്യാൻ കാട് കത്തിക്കുന്നതിനിടെയാകാം തീ പടർന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പടരുന്ന തീയിൽ പ്രദേശത്തെ പുൽമേടുകൾ ഉൾപ്പെടെഹെക്ടർ കണക്കിന് വനഭൂമി കത്തി നശിച്ചു. വനം വകുപ്പ് ജീവനക്കാരുടെയും വനസംരക്ഷണ സമിതി അംഗങ്ങളുടെയും കഠിനപ്രയഗ്നം കൊണ്ട് ഇന്നലെ രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. വനാവകാശ നിയമപ്രകാരം പതിച്ചുകിട്ടിയ സ്ഥലത്ത് മാത്രമേ ഇനി കൃഷി ചെയ്യുവാൻ അനുവദിക്കുകയുള്ള വെന്ന് മറയൂർ റേഞ്ച് ഓഫിസർ ജോബ ജെ.നര്യ പറമ്പിൽ പറഞ്ഞു. വനസംരഷണ സമിതിയോഗം വിളിച്ചു കൂട്ടി ഇക്കാര്യത്തിൽ കർശന നിർദ്ദേശം നല്കുമെന്നും ഇവർക്കാവശ്യമായ ബോധവൽക്കരണ ക്ലാസ് നടത്തുമെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു.