തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 31ന് ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവുത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ നാലിന് നടതുറക്കൽ, 11.30ന് ഉച്ചശീവേലി, തിരുവോണമൂട്ട്, രാത്രി എട്ടിനും 8.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. രണ്ടാം ദിനം പൂജകൾ പതിവുപോലെ. രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, രണ്ടിന് ചാക്യാർകൂത്ത്, 4.30ന് കാഴ്ചശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ഇരട്ടത്തായമ്പക, 9.30 മുതൽ ഭക്തിനിർഭരമായ കൊടിപ്പുറത്ത് വിളക്ക്. മൂന്നാം ദിനം മുതൽ ആറാം ദിവസം വരെ: ക്ഷേത്രപൂജകൾ പതിവുപോലെ. രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, രണ്ടിന് ചാക്യാർകൂത്ത്, 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. ഏഴാം ദിനം വൈകിട്ട് 3.30ന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, രാത്രി ഏഴിന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ നിന്ന് തിരിച്ച് എഴുന്നള്ളിപ്പ്, ഒമ്പതിന് ആനക്കൂട് കവലയിൽ എതിരേൽപ് വിളക്ക്, 11ന് പഞ്ചതായമ്പക, 11.30ന് റസ്റ്റ് ഹൗസ് ജംഗ്ഷനിൽ എതിരേൽപ്പ് വിളക്ക്, 12ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ്. എട്ടാം ദിനം: വൈകിട്ട് 4.15ന് കാരിക്കോട് ഭഗവതിക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 5.30ന് കാരിക്കോട് കോട്ടയ്ക്കകം ക്ഷേത്രത്തിൽ പറവച്ചശേഷം ഭഗവതിക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, 7.30ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരിച്ച് എഴുന്നള്ളിപ്പ്, 8.30ന് കാഞ്ഞിരമറ്റം കവലയിൽ എതിരേൽപ്പ് വിളക്ക്, 11.30ന് ടെലിഫോൺ എക്‌സ്‌ചേഞ്ച് കവലയിൽ എതിരേൽപ് വിളക്ക്, സ്‌പെഷ്യൽ നാദസ്വര കച്ചേരി. ഒമ്പതാം ദിനം രാവിലെ 9.30 മുതൽ ഉത്സവബലി ദർശനം, നാലിന് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, 12 മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്, 3.30 മുതൽ തിരുമുമ്പിൽ വലിയകാണിക്ക, 3.30 ഇറക്കി എഴുന്നള്ളിപ്പ്. പത്താം ദിനം 6.30ന് ആറാട്ട് ബലി, ആനയൂട്ട്. ഏഴിന് ആറാട്ട് പുറപ്പാട്, എട്ടിന് ആറാട്ട് കടവിൽ നിന്നും എതിരേൽപ്പ്, 8.30ന് കൊടിക്കീഴിൽ പറവയ്പ്, 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി, 11ന് 25 കലശാഭിഷേകം, ഉച്ചശിവേലി, അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി. ഏപ്രിൽ പത്തിന് രാവിലെ 11ന് കളഭാഭിഷേകം.

അരങ്ങിൽ

ഒന്നാം ദിനം വൈകിട്ട് 6.30ന് തിരുവുത്സവ കലാസന്ധ്യ ഉദ്ഘാടനം. പാഞ്ചജന്യ പുരസ്‌കാരം സമർപ്പണം. 8.20ന് പിന്നിൽ തിരുവാതിര, രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. രണ്ടാം ദിനം: രണ്ടിന് കാഞ്ഞിരമറ്റം ഉമാമഹേശ്വര ഭജനസംഘത്തിന്റെ ഭജന. 6.45ന് തിരുവാതിര, 7.10ന് ഭരതനാട്യം, രാത്രി 7.30ന് നാമഘോഷ ലഹരി, 9.30 മുതൽ നൃത്തനൃത്യങ്ങൾ, ഏഴിന് സംഗീതാർച്ചന (പാഞ്ചജന്യം ആഡിറ്റോറിയത്തിൽ).
മൂന്നാം ദിനം വൈകിട്ട് ആറിന് ഭക്തിഗാനമേള, 7.30ന് നൃത്തനൃത്യങ്ങൾ, 8.10ന് ഡാൻസ്, 8.45ന് സംഗീതകച്ചേരി, 9.30 മുതൽ ബാലെത്രിലോകാധിപൻ. നാലാം ദിനം ആറിന് സംഗീതസദസ്, ഏഴിന് ഭരതനാട്യം, 7.30ന് കൃഷ്ണനാട്ടം, രാത്രി 9.30ന് ഡാൻസ്, വൈകിട്ട് ആറ് മുതൽ സായിഭജന (പാഞ്ചജന്യം ആഡിറ്റോറിയം). അഞ്ചാം ദിനം മൂന്നിന് ഓട്ടൻതുള്ളൽ, 6.45ന് കുച്ചുപ്പുടി, ഏഴിന് പ്രഭാഷണം, 8.15ന് നൃത്തനൃത്യങ്ങൾ, 8.45ന് ഭക്തിഗാനസുധ, 9.30 മുതൽ മേജർസെറ്റ് കഥകളി.
ആറാം ദിനം വൈകിട്ട് 6.30ന് പ്രഭാഷണം, 8.15ന് സംഗീതസദസ്, 9.30ന് ഭരതനാട്യം,10 മുതൽ മേജർസെറ്റ് കഥകളി. ഏഴാം ദിനം 3.30 മുതൽ ഭക്തിഗാനസുധ, 4.30ന് ഭക്തിഗാനമേള, 5.30ന് ഡാൻസ്, ഏഴിന് മോഹിനിയാട്ടം, 7.30ന് സംഗീതകച്ചേരി, 9.30ന് നൃത്തനൃത്യങ്ങൾ. എട്ടാം ദിനം ഉച്ചയ്ക്ക് ഒന്നിന് നൃത്തനൃത്യങ്ങൾ, രണ്ടിന് ശീതങ്കൻ തുള്ളൽ, മൂന്നിന് നൃത്തഅരങ്ങേറ്റം, 4.30ന് തിരുവാതിരകളി, അഞ്ചിന് സ്വരലയ ഭക്തിഗാനസുധ, ആറിന് ഡാൻസ്, പത്തിന് ഭക്തിഗാനമേള. ഒമ്പതാം ദിനം 1.30ന് തൊടുപുഴ ബാലഗോകുലം അവതരിപ്പിക്കുന്ന കലാപരിപാടികൾ, 3.30ന് സംഗീതസദസ്, ആറിന് വയലിൻ കച്ചേരി, എട്ടിന് ഭരതനാട്യം, 8.10ന് ഭക്തിഗാനമേള, പത്തിന് വിൽക്കലാമേള. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പാഞ്ചജന്യ പുരസ്‌കാരം കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയ്ക്ക് സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് എം. രമേശ് ജ്യോതി, സെക്രട്ടറി പി.വി. പുഷ്പാംഗദൻപിള്ള, ഉത്സവകമ്മിറ്റി കൺവീനർ സി.സി. കൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ കെ.എൻ. കൃഷ്ണകുമാർ, അശോക് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.